തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കും : കെ.സുരേന്ദ്രന്‍

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുള്ളതിനാല്‍ ബിജെപി നല്ല രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തില്‍ വരുമെന്നും കോഴിക്കോട് കോര്‍പറേഷന്‍ ഭരണമുള്‍പ്പെടെ ഇത്തവണ എന്‍ഡിഎയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും കുപ്രചരണങ്ങളെ അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍.ഡി.എ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top