അപവാദ വ്യവസായങ്ങളില്‍ അഭിരമിക്കുന്നവരല്ല നാടിന് നല്ലത് ചെയ്യുന്നവര്‍ ജയിക്കും;സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: അപവാദ വ്യവസായങ്ങളില്‍ അഭിരമിക്കുന്നവരല്ല നാടിന് നല്ലത് ചെയ്യുന്നവര്‍ ജയിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കെ.സുരേന്ദ്രന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും എല്ലാ ഏജന്‍സികളുടെ അന്വേഷണത്തോടും സഹകരിക്കുമെന്നും സ്പീക്കര്‍പറഞ്ഞു.വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട്പ്രതികരിക്കവെയാണ് സ്പീക്കര്‍ പ്രതികരിച്ചത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.

പോളിംഗ് ആരംഭിച്ചത് മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലുമുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്.

 

 

Share news
error: Content is protected !!
Scroll to Top