താനൂര്‍: താനൂര്‍ നഗരസഭയിലെ 16 ാം ബൂത്തില്‍ സംഘര്‍ഷം . സംഘര്‍ഷത്തില്‍ മുന്‍ കൗണ്‍സിലറും
ബൂത്ത് ചീഫ് ഏജന്റുമായ ലാമിഹ് റഹ്മാന് പരിക്കേറ്റു. പരിക്കേറ്റ ഇദേഹത്തെ താനൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
16 ാം ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ക്യാന്‍വാസിങ് നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴി വെച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് താനൂര്‍ സിഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




