സൂരജ് ഷാജി ഐ.എ.എസ് നാളെ ചുമതലയേല്‍ക്കും

Suraj Shaji IAS Will take charge tomorrow

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: തിരൂര്‍ സബ്കലക്ടറായി സൂരജ് ഷാജി ഐ.എ.എസ് നാളെ ചുമതലയേല്‍ക്കും. ഇടുക്കിയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂര്‍ സബ്കലക്ടറായി ഔദ്യോഗിക പദവിയില്‍ പ്രവേശിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്ന സൂരജ് ഷാജി ഐ.എ.എസ് 2019 ബാച്ചിലായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്.

12ാം ക്ലാസ് വരെ ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലായിരുന്നു പഠനം. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എ എക്കണോമിക്സും ഡല്‍ഹി ജവഹര്‍ലാല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനും പൂര്‍ത്തിയാക്കി. ആലപ്പുഴം കായംകുളം സ്വദേശിയാണ്. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് കണ്‍ട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളി വീട്ടില്‍ ഷാജിയാണ് പിതാവ്. മാതാവ് അനില.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •