Section

malabari-logo-mobile

ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കണം ; സുപ്രീം കോടതി

HIGHLIGHTS : ദില്ലി : പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ക്ഷേത്രങ്ങളില്‍ ദേവദാസികളായി സമര്‍പ്പിക്കുന്ന ദുരാചാര സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കര്‍ണ്ണാടക ചീഫ് സെക്രട...

devadasiദില്ലി : പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ക്ഷേത്രങ്ങളില്‍ ദേവദാസികളായി സമര്‍പ്പിക്കുന്ന ദുരാചാര സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

എസ്എല്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് പി സദാശിവന്‍ അദ്ധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വെളുത്തവാവ് ദിവസമായ വ്യാഴാഴ്ച രാത്രി കര്‍ണ്ണാടക മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഹാരപ്പനഹള്ളി താലൂക്കിലെ ഉത്താരാംഗ് മാലാ ദുര്‍ഗാ ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ദേവദാസി സമര്‍പ്പണത്തിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.

sameeksha-malabarinews

ഇത്തരം അനാചാരങ്ങള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് കേന്ദ്രത്തിനും കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!