Section

malabari-logo-mobile

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും

HIGHLIGHTS : ദില്ലി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം. ടൈംസ് നൗ നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക...

bjpദില്ലി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം. ടൈംസ് നൗ നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിന് 9 സീറ്റും ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

സര്‍വ്വേ അനുസരിച്ച് കോണ്‍ഗ്രസ്സ് 7 സീറ്റും കേരളാ കോണ്‍ഗ്രസ്സ് ഒരു സീറ്റും മുസ്ലീം ലീഗ് രണ്ട് സീറ്റും നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ദേശീയ തലത്തില്‍ എന്‍ഡിഎ 227 സീറ്റ് നേടുമ്പോള്‍ യുപിഎ ക്ക് 101 സീറ്റാണ് സര്‍വ്വേ നല്‍കുന്നത്. ബിജെപി 202 സീറ്റ് നേടും. മറ്റുള്ള കക്ഷികളെല്ലാം കൂടി 215 സീറ്റ് നേടും. കോണ്‍ഗ്രസ്സിന് 100 സീറ്റില്‍ താഴെയായി ചുരുങ്ങുമെന്നും സര്‍വ്വേ ചൂണ്ടികാട്ടുന്നു.

sameeksha-malabarinews

കൂടാതെ യുപിയിലും, ബീഹാറിലും, രാജസ്ഥാനിലും, മദ്ധ്യപ്രദേശിലും ബിജെപി കൂടുതല്‍ സീറ്റ് നേടുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും, തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും വലിയ നേട്ടം തന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് സര്‍വ്വേ മുന്നറിയിപ്പ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!