തിരൂരങ്ങാടിയില്‍ 24 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 24 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം. 1.5 ലക്ഷം വീതമാണ് ധനസഹായം നല്‍കുന്നത്. പരമാവധി മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിനാണ്ധനസഹായം അനുവദിക്കുക. മാര്‍ച്ചിനുള്ളില്‍ ധനസഹായം വിതരണം ചെയ്യും. കുടുംബ ഓഹരിയായി പോലും മൂന്ന് സെന്റ് ലഭിക്കാനില്ലാത്തവര്‍ക്കാണ് തുക നല്‍കുന്നത്. 2013 ല്‍ 27 പേര്‍ക്ക് ധനസഹായംഅനുവദിച്ചിരുന്നു. ഭൂരഹിതരില്ലാത്ത കേരള പദ്ധതിയില്‍പ്പെടുത്തിയാണ് ധനസഹായം വിതരണം ചെയ്യുന്നതെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top