Section

malabari-logo-mobile

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍

HIGHLIGHTS : ദില്ലി: മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേ...

ദില്ലി: മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍. മഠത്തിനെതിരെ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുക്കാന്‍ത്തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ ഹാജരാകും.
മഠത്തിനെതിരെ കേസെടുക്കാത്തതിന് ഡിവൈഎസ്പി കെഎസ് ബാലസുബ്രഹ്മണ്യം, മുന്‍ ആഭ്യനന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ തെഹര എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാണ് ഹര്‍ജി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന്റെ ആവശ്യം.

അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ്വല്ലിന്റെ ‘വിശുദ്ധ നഗരം വിശ്വാസത്തിന്റേയും ശുദ്ധ ഭ്രാന്തിന്റേയും ഓര്‍മ്മപ്പെടുത്തല്‍’ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!