ഷീല ദീക്ഷിത് അലവലാതിയെന്ന് എംഎം മണി

mm maniകോട്ടയം: വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ എംഎം മണി വീണ്ടും വിവാദ പ്രസംഗത്തിലൂടെ രംഗത്ത്. ഇത്തവണ മണിയുടെ പരാമര്‍ശം കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് നേരെയാണ്. ഷീല ദീക്ഷിത് അലവലാതിയാണെന്നാണ് സിപിഐഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി കോട്ടയത്ത് പറഞ്ഞത്. കോടികള്‍ മുക്കിയതിനാലാണ് ദില്ലിയില്‍ ഷീലാദീക്ഷിദിന് പരാജയം നേരിടേണ്ടി വന്നതെന്ന് മണി പറഞ്ഞു.
കൂടാതെ ഷീലാദീക്ഷിത് കേരളത്തില്‍ എത്തിയതിന് പിന്നിലും എംഎം മണി ചില വാദങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനായാണ് ഷീലാ ദീക്ഷിതിനെ കേരളാ ഗവര്‍ണര്‍ ആക്കിയതെന്നും മണി പറഞ്ഞു.

മുംബൈ ബലാത്സംഗത്തെ തുടര്‍ന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആറ് മണിക്ക് മുമ്പ് തന്നെ വീടുകളില്‍ തിരിച്ച് കയറണമെന്ന ഷീലാ ദീക്ഷിദിന്റെ പ്രസ്താവനക്കെതിരെ യുവ നടി റീമ കല്ലിങ്കല്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top