ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണി

4823608629_81125772b2_bചെന്നൈ : ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണി. ചെന്നൈയിലെ റോയ പേട്ടയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ എക്‌സ്പ്രസ്സ് അവന്യൂവിലാണ് ബോംബ് ഭീഷണി. ഇന്ന് രാവിലെ 11 മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

ആയിരക്കണക്കിനാളുകള്‍ വന്നുപോയി കൊണ്ടിരിക്കുന്ന ദക്ഷിണേ ന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളാണ് എക്‌സ്പ്രസ്സ് അവന്യൂ. ദ്രുതകര്‍മ്മസേനയുടെയും, തമിഴ്‌നാട് പോലീസിന്റെയും സഹായത്തോടെ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.സംഭവവത്തെ തുടര്‍ന്ന് ഇതു വഴിയുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

ഇന്നലെ ചെന്നൈയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top