കൊല്ലം : ലൈംഗിക പീഡനത്തിരയായി വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. വൃദ്ധയുടെ അയല്‍വാസിയായ ഷാജി(41) എന്ന ഗോപകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വൃദ്ധ മരിച്ചത്.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് വൃദ്ധ ബലാത്സംഗത്തിനിരയായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ, കരുനാഗപള്ളി എസ്പി ദേവമനോഹര്‍ , കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സര്‍ജു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അനേ്വഷണം സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്നലെ രാത്രി തന്നെ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലില്‍ താന്‍ കുറ്റം ചെയ്തതായി ഷാജി പോലീസിന് മൊഴി നല്‍കി. ചവറ സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘവും വൃദ്ധയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.



