നസ്രിയയുടെ തകര്‍പ്പന്‍ ഡാന്‍സുമായി ബാംഗ്ലൂര്‍ ഡെയ്‌സ് യൂട്യൂബില്‍

1926760_581110605317666_763308956_nന്യൂജനറേഷന്‍ നായികാനായകന്‍മാരെ അണി നിരത്തി ഒരു പറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന ബാംഗ്ലൂര്‍ ഡെയ്‌സിലെ വെഡ്ഡിംഗ് സോങ്ങ് പുറത്തിറങ്ങി.

അന്‍വര്‍റഷീദ് എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിലാണ് പാട്ടിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍ ഇഷാ തല്‍വാര്‍, പാര്‍വ്വതി, നിത്യമേനോന്‍ തുടങ്ങി യുവ താര നിര സംഗമിക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് സംവിധാനം ചെയ്തിരിക്കുന്നത് അഞ്ജലി മേനോനാണ്.

ചിത്രത്തിന്റെ പേരു പോലെ തന്നെ ബാംഗ്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മൂന്ന് പ്രണയ ജോഡികളുടെ ബാംഗ്ലൂര്‍ കാലത്തെ ജീവിതമാണ് ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 19 ന് ചിത്രം തിയേറ്ററുകളിലെത്തും.

[youtube]https://www.youtube.com/watch?v=WS4Mev_vRAc[/youtube]

 

 

Share news
error: Content is protected !!
Scroll to Top