പാട്‌ന : മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. മോദിയെയാണ് പാകിസ്ഥാനിലേക്ക് അയക്കേണ്ടത് എന്നും അതാണ് അദ്ദേഹത്തിന്റെ അസുഖത്തിനുള്ള മരുന്ന് എന്നും ലാലു പറഞ്ഞു.
മേദിയുടെ അനുയായികള്‍ പറയുന്നത് ആളുകളെയാണ് പാകിസ്ഥാനിലേക്ക് അയക്കേണ്ടത് എന്നാണ്. എന്നാല്‍ മോദിയെ തന്നെയാണ് പാകിസ്ഥാനിലേക്ക് അയക്കേണ്ടത് എന്ന് ലാലു പറഞ്ഞു. എന്നാല്‍ ലാലു പ്രസാദിന്റെ മനസ്സിന്റെ തകരാറുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അസുഖം പൂര്‍ണ്ണമായും മാറുമെന്നും ബിജെപി വക്താവ് എംജെ അക്ബര്‍ പ്രതികരിച്ചു.
മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും വരും ദിവസങ്ങളില്‍ അവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമെന്നും അത്തരക്കാര്‍ക്ക് പാകിസ്ഥാനിലായിരിക്കും സ്ഥാനമെന്നുമായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥികൂടിയായ ഗിരിരാജ് സിംഗിന്റെ പ്രസ്താവന.




