Section

malabari-logo-mobile

ദയാവധം; അന്തിമ തീരുമാനം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു

HIGHLIGHTS : ദില്ലി : മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്കുള്ള ദയാവധത്തില്‍ അന്തിമ തീരുമാനം സുപ്രീം കോടതി ഭരണഘടനാബഞ്ചിന് വിട്ടു. കോമണ്‍ ക...

ദിMERCY-Deathല്ലി : മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്കുള്ള ദയാവധത്തില്‍ അന്തിമ തീരുമാനം സുപ്രീം കോടതി ഭരണഘടനാബഞ്ചിന് വിട്ടു. കോമണ്‍ കോസ് എന്ന സംഘടനയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നടപടി.

ദയാവധം അനുവദിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് കോമണ്‍കോസ് എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടത്. സാമൂഹികവും, നിയമപരവും, വൈദ്യശാസ്ത്രപരവും, ഭരണഘടനാപരവുമായി പ്രധാനപ്പെട്ട വിഷയമായതിനാല്‍ രണ്ടംഗ ബഞ്ചിന് തീരുമാനമെടുക്കാന്‍ ആവില്ല. മറ്റുള്ളവരുടെ ജീവനുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അഞ്ചംഗ ബഞ്ച് തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റീസ് പി സദാശിവന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.

sameeksha-malabarinews

ജീവിക്കാനുള്ള അവകാശത്തോടൊപ്പം മാന്യമായി മരിക്കാനും അവകാശമുണ്ടെന്ന് 1996 ല്‍ ഭരണഘടനാബഞ്ച് വ്യക്തമാക്കിയിരുന്നു. ദയാവധത്തിനുള്ള മാര്‍ഗരേഖകളില്‍ വ്യക്തത വേണം. ഇതിനായി ദയാവധത്തിന്റെ ഭരണഘടനാപരവും, നിയമപരവുമായുള്ള സാധുത ഭരണഘടന ബഞ്ച് പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആത്മഹത്യക്ക് തുല്ല്യമാണെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ ദയാവധത്തെ എതിര്‍ത്തിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവന്‍ നിലനിര്‍ത്തേണ്ടെന്ന് കാട്ടി രോഗികള്‍ക്ക് സമ്മതപത്രം എഴുതി നല്‍കാന്‍ അനുമതി നല്‍കണമെന്ന കോമണ്‍ കോസിന്റെ ആവശ്യവും ഭരണഘടനാബഞ്ച് പരിഗണിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!