സോളാര്‍ കേസില്‍ പുതിയ വെളിപെടുത്തലുകള്‍ ഉണ്ടാകും; സരിത

Saritha-S.-Nair-News-Keralaഅമ്പലപുഴ : സോളാര്‍ കേസില്‍ കൂടുതല്‍ വെളിപെടുത്തലുകള്‍ ഉണ്ടാകുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. താന്‍ രാഷ്ട്രീയമായ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും പണം നല്‍കി കേസ് ഒതുക്കിയിട്ടില്ലെന്നും സരിത. കോടതിയില്‍ കെട്ടി വെച്ച പണം അമ്മയും ബന്ധുക്കളും കടം വാങ്ങിയതാണ്. രാഷ്ട്രീയ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയവുമായി ബന്ധപ്പെട്ടൊന്നും പറയാനില്ലെന്നും താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ഒരു സ്ത്രീയെന്ന നിലയിലുള്ള സ്വകാര്യത താന്‍ ആഗ്രഹിക്കുന്നു എന്നും സരിത പറഞ്ഞു.

നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം മാധ്യമങ്ങളെ കാണും എന്നും സരിത പറഞ്ഞു. അമ്പലപുഴ കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സരിത ഹാജരായത്. കേസ് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് അമ്പലപുഴ കോടതി സരിതക്കെതിരെ 3 അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചത്.

 

Share news
error: Content is protected !!
Scroll to Top