HIGHLIGHTS : Supporting Engineer
മലപ്പുറം:ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിലവിലുള്ള രണ്ട് സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി പരമാവധി 35 വയസ്സ്. ബി.ടെക് – കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി, എം.സി.എ /എം.എസ്.സി. ഐ ടി / എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 20ന് വൈകീട്ട് 5ന് മുമ്പായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832 734901.