എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്ലോബല്‍ അലുംനി മീറ്റിന് വേദിയൊരുങ്ങുന്നു

HIGHLIGHTS : SNM Higher Secondary School prepares for Global Alumni Meet

phoenix
careertech

പരപ്പനങ്ങാടി: സൂപ്പി ക്കുട്ടി നഹാ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വിദ്യാര്‍ത്ഥികളുടെ ആഗോള സംഗമത്തിന് വേദിയൊരുങ്ങുന്നു. ജനുവരി 11, 12 തിയ്യതികളില്‍ നടക്കുന്ന അലുംനി മീറ്റില്‍ ആരംഭകാലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. രാഷ്ട്രീയ , സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അടക്കം വിപുലമായ സൗകര്യത്തോടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉല്‍ഘാടനവും അന്നേ ദിവസങ്ങളില്‍ നടക്കും. സംഗമത്തിന്റ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതിയും ഭാരവാഹികളും വിവിധ ബാച്ച് കോഡിനേറ്റര്‍മാരും ഒരുമിച്ച് കൂടി പ്രഖ്യാപന സമ്മേളനം നടത്തി.

sameeksha-malabarinews

പൂര്‍വ്വ വിദ്യാര്‍ത്ഥിയും പരപ്പനങ്ങാടി നഗരസഭാധ്യക്ഷനുമായ പി.പി. ഷാഹുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റും അലുംനി ചെയര്‍മാനുമായ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായിരുന്നു. നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി. അലുംനി മീറ്റിലേക്കുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ സ്‌കൂള്‍ മാനേജര്‍ അശ്‌റഫ് കുഞ്ഞാവാസ് ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ, ഹെഡ്മിസ്ട്രസ് ബെല്ലാ ജോസ്, മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികളായ പി.അബ്ദുല്ലത്തീഫ് മദനി, കെ.ആര്‍ എസ് സുബൈര്‍, അബ്ദുല്‍ ഹമീദ് നഹ, പുളിക്കലകത്ത് മുഹമ്മദലി മാസ്റ്റര്‍, അലുംനി ജനറല്‍ കണ്‍വീനര്‍ പി.ഒ അഹമ്മദ് റാഫി, സ്റ്റാഫ് സെക്രട്ടറി ദാമോദരന്‍, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി മുജീബ് കെ, അലുംനി മീറ്റ് കോഡിനേറ്റര്‍ ഇര്‍ഷാദ് ഓടക്കല്‍ എന്നിവര്‍ സംസാരിച്ചു.
അലുംനി ബാച്ച് മീറ്റുകള്‍, പ്രചാരണ സംഗമങ്ങള്‍, കലാമല്‍സരങ്ങള്‍, സുവനീര്‍ പ്രകാശനം, കലാപ്രകടനങ്ങള്‍, കലാനിശ, വെര്‍ച്വല്‍ മീറ്റ്, എന്നിവക്ക് സംഗമം രൂപം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!