സൂപ്പര്‍ ലീഗിന് നാളെ തുടക്കം: ആദ്യ മത്സരം കൊച്ചിയും മലപ്പുറവും തമ്മില്‍

HIGHLIGHTS : Super League starts tomorrow: First match between Kochi and Malappuram

കൊച്ചി: പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന് നാളെ തുടക്കം. ആദ്യകളിയില്‍ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. കൊച്ചി കലൂര്‍ ജാവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. വൈകിട്ട് ആറിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. പ്രമുഖ കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

ആറ് ടീമുകളാണ് ലീഗില്‍. കൊച്ചിക്കും മലപ്പുറത്തിനും പുറമെ തിരുവനന്തപുരം കൊമ്പന്‍സ്, തൃശൂര്‍ മാജിക് എഫ്സി, കലിക്കറ്റ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് ക്ലബ്ബുകളുമുണ്ട്. നവംബര്‍ പത്തിനാണ് ഫൈനല്‍.

sameeksha-malabarinews

തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നീ നാല് വേദികളിലായാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം. 99 രൂപ മുതലുള്ള ടിക്കറ്റുകള്‍ പേ ടിഎം വഴി ബുക്ക് ചെയ്യാം (https://insider.in). മത്സരദിവസം സ്റ്റേഡിയത്തിലും ടിക്കറ്റ് ലഭിക്കും.
ഉദ്ഘാടന ദിനമൊഴികെ മറ്റെല്ലാ മത്സരവും രാത്രി ഏഴരയ്ക്കാണ്. മിഡില്‍ ഈസ്റ്റില്‍ മനോരമ മാക്–സിലൂടെയും കളി കാണാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!