Section

malabari-logo-mobile

ശരിയത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല; സുപ്രീംകോടതി

HIGHLIGHTS : ദില്ലി : ശരിയത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. ഇരകള്‍ സമീപിച്ചാല്‍ മാത്രം ശരിയത്ത് കോടതിക്ക് മതവിധി പുറപ്പെടുവിക്കാമെന്നും സുപ്...

supreme courtദില്ലി : ശരിയത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. ഇരകള്‍ സമീപിച്ചാല്‍ മാത്രം ശരിയത്ത് കോടതിക്ക് മതവിധി പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി. പൗരാവകാശത്തിന് തടസ്സം നില്‍ക്കാന്‍ ഒരു കോടതിക്കും അധികാരമില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

പൗരജീവിതം സാധ്യമായാല്‍ മതവിധിക്ക് സാധുതയില്ല. ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വ ലോചന്‍ മദനാണ് ശരിയത്ത് കോടതികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

sameeksha-malabarinews

അതേസമയം ഹര്‍ജിയില്‍ ആവശ്യപ്പെട്ട പ്രകാരം ശരിയത്ത് കോടതികള്‍ നിരോധിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. വിശ്വാസികള്‍ക്ക് ഇത്തരത്തിലുള്ള കോടതികളെ സമീപിക്കാമെന്നും എന്നാല്‍ അതുകൊണ്ട് മാത്രം മറ്റുള്ളവര്‍ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും നിയമസാധുതയില്ലാത്തതിനാല്‍ തന്നെ ശരിയത്ത് വിധികള്‍ അനുസരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശരിയത്ത് കോടതികള്‍ നിയമവിരുദ്ധമാണെന്നും രാജ്യത്തെ സമാന്തര കോടതികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുസ്ലീങ്ങളുടെ സാമൂഹിക സ്വാതന്ത്ര്യത്തെ ശരിയത്ത് കോടതികള്‍ നിര്‍ണ്ണയിക്കുന്നതായും ഹരജി ചൂണ്ടികാണിക്കുന്നു. മുസ്ലീങ്ങളുടെ മൗലികാവകാശങ്ങള്‍ ശരിയത്ത് കോടതികള്‍ക്ക് തീരുമാനിക്കാന്‍ അവകാശമില്ലെന്നും ഹരജിയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!