പത്തില്‍ മൂന്ന് ഇന്ത്യക്കാരും ദരിദ്രര്‍; രംഗരാജന്‍ കമ്മറ്റി റിപ്പോര്‍ട്ട്

downloadദില്ലി : രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രംഗരാജന്റെ നേതൃത്വത്തിലുള്ള സമിതി പത്തില്‍ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന് കണ്ടെത്തി ദാരിദ്ര്യത്തെ കുറിച്ച് പഠിച്ച ടെണ്ടുല്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിയാണ് രംഗരാജന്‍ കമ്മറ്റി പുതിയ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിദിനം 47 രൂപവരെ മാത്രം ചെലവാക്കാന്‍ ശേഷിയുള്ളവരെ ദരിദ്രരായി കണക്കാക്കാം എന്നാണ് സി രംഗരാജന്‍ സമിതി പറയുന്നത്. ഇതു പ്രകാരം 2009 – 2010 ല്‍ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രര്‍. 2011 – 12 ല്‍ ഇത് 29.5 ശതമാനമായി കുറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു രംഗരാജന്‍.

ടെണ്ടുല്‍ക്കര്‍ കമ്മറ്റി നേരത്തെ ഇന്ത്യയില്‍ ദരിദ്രര്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ദിവസം 33 രൂപ ചിലവഴിക്കാന്‍ കഴിയുന്നവര്‍ ദരിദ്രരല്ലെന്നായിരുന്നു ടെണ്ടുല്‍ക്കര്‍ കമ്മറ്റിയുടെ കണ്ടെത്തല്‍. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ 2009 – 10 ല്‍ 29.8 ശതമാനം ദരിദ്രരായിരുന്നു ഉണ്ടായിരുന്നത്. അത് 2011 -12 ആകുമ്പോഴേക്കും കുറഞ്ഞ് 21.9 ലേക്ക് എത്തിയതായും ടെണ്ടുല്‍ക്കര്‍ കമ്മറ്റി കണ്ടുപിടിച്ചു.

ടെണ്ടുല്‍ക്കര്‍ കമ്മറ്റിയുടെ കണ്ടെത്തല്‍ വന്‍ വിവാദം സൃഷ്ടിക്കുകയും സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പോലും ഇതുവഴിയൊരുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് രംഗരാജന്റെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയോഗിച്ചത്.

Share news
error: Content is protected !!
Scroll to Top