ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ആരംഭിച്ചു. വിലകയറ്റ വിഷയത്തിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായ സഭ 2 മണിവരെ നിര്‍ത്തി വെച്ചു.
മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് നാളെയും, പൊതുബജറ്റ് വ്യാഴാഴ്ചയുമാണ് സഭയില്‍ അവതരിപ്പിക്കുന്നത്. വിലകയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആവശ്യപെട്ടു. അതേസമയം വിലകയറ്റം അടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കിയ്യനായിഡു പറഞ്ഞു.
പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം അവസാനിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രി ഇരുസഭകളിലും പ്രസ്താവന നടത്തും.




