ഗ്രീന്‍ റൂം രംഗങ്ങള്‍ പുറത്ത് വിട്ടത് ഞാന്‍ തന്നെ; സന്തോഷ് പണ്ഡിറ്റ്

Songs from Movie Kalidasan Kavitha Ezhuthukayanu Movie Santhosh Pandit (1)കാളിദാസന്‍ കവിതയെഴുതുകയാണ് എന്ന തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഗ്രീന്‍ റൂം രംഗങ്ങള്‍ യൂ ട്യൂബിലൂടെ പുറത്ത് വിട്ടത് താന്‍ തന്നെയാണെന്ന് സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തില്‍ താന്‍ ചെയ്യാന്‍ കാരണം ആളുകള്‍ കൂടുതല്‍ തെരയുന്നത് സന്തോഷ് പണ്ഡിറ്റിന്റെ നെഗറ്റീവ് കാര്‌യങ്ങളാണ്. അതുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ലീക്ക്ഡ് വീഡിയോസ് എന്ന പേരില്‍ നെറ്റില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പണ്ഡിറ്റ് പറഞ്ഞു.

പണ്ഡിറ്റും ചിത്രത്തിലെ നായികയും തമ്മിലുള്ള ചില ഗ്രീന്‍ റൂ രംഗങ്ങളാണ് യൂട്യൂബ് വഴി പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ രംഗങ്ങള്‍ ക്യാമറ ക്രൂവില്‍ പെട്ട ആരോ പകര്‍ത്തി പോസ്റ്റ് ചെയ്തതാണെന്നാണ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് വാളിലൂടെ പറഞ്ഞിരുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഈ ചിത്രം ഒക്‌ടോബറില്‍ തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

[youtube]http://www.youtube.com/watch?v=c3fAzMNNlZk[/youtube]

Share news
error: Content is protected !!
Scroll to Top