HIGHLIGHTS : Sunita Williams wishes Diwali from space
അഞ്ച് മാസത്തോളമായി ബഹിരാകാശത്ത് തുടരുന്ന നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് അമേരിക്കയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പങ്കിട്ട ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് ദീപാവലി നിരീക്ഷിക്കാനുള്ള അതുല്യമായ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് സുനിത വില്യംസ് പറഞ്ഞിരിക്കുന്നത്. ദീപാവലിയെകുറിച്ചും ഇന്ത്യയിലെ മറ്റ് ഉത്സവങ്ങളെ കുറിച്ചും തന്നെയും കുടുംബത്തെയും അച്ഛന്‍ പഠിപ്പിച്ചുണ്ടെന്നും ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷം ജൂണ്‍ ആദ്യമാണ് സുനിത വില്യംസ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മനുഷ്യനെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി ജൂണ്‍ ആദ്യം ബച്ച് വില്‍മര്‍ എന്നിവര്‍ക്കൊപ്പം ബഹിരാകാശ നിലയത്തില്‍ എത്തിയത്.അഞ്ച് മാസത്തോളമായി ബഹിരാകാശത്ത് കഴിയുന്ന ഇവര്‍ 2025 ഫെബ്രുവരിയോടെ ഭൂമിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നത്.