Section

malabari-logo-mobile

ഞായറാഴ്ച ഡ്രൈ ഡേ; ബാറും ബിവറേജസും തുറക്കില്ല

HIGHLIGHTS : തിരു: കേരളത്തില്‍ ഇന്ന് മുതല്‍ ഞായറാഴ്ച ഡ്രൈ ഡേ ആവും. ബാറുകളും ബിവറേജസും ഇന്നു മുതല്‍ തുറക്കില്ല. സുപ്രീം കോടതി ബാറുടമകളുടെ കേസില്‍ സ്റ്റാറ്റസ്‌കോ ...

Untitled-1 copyതിരു: കേരളത്തില്‍ ഇന്ന് മുതല്‍ ഞായറാഴ്ച ഡ്രൈ ഡേ ആവും. ബാറുകളും ബിവറേജസും ഇന്നു മുതല്‍ തുറക്കില്ല. സുപ്രീം കോടതി ബാറുടമകളുടെ കേസില്‍ സ്റ്റാറ്റസ്‌കോ തുടരാന്‍ നിര്‍ദേശിച്ചിരിക്കെ ഞായറാഴ്ച ഡ്രൈ ഡേ നടപ്പാക്കാനാവുമോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നില നിന്നിരുന്നു. എന്നാല്‍ ബാറുകളും ബിവറേജസും ഇന്ന് തുറക്കേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.

എന്ത് തന്നെ സംഭവിച്ചാലും ഇന്ന് ഡ്രൈ ഡേ നടപ്പിലാക്കില്ലെന്നും ബാറുകള്‍ തുറക്കുമെന്നും ബാറുടമകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെ ബാറുകള്‍ തുറക്കേണ്ടെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. നിയമലംഘനത്തിനില്ലെന്നും എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി.രാജ്കുമാര്‍ അറിയിച്ചു.

sameeksha-malabarinews

സര്‍ക്കാര്‍ ആഗസ്റ്റ് 22 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 5 മുതലുള്ള ഞായറാഴ്ചകള്‍ ഡ്രൈ ഡേ ആയിരിക്കും. അതനുസരിച്ച് ബാറുകളും ക്ലബ്ബുകളും മറ്റ് മദ്യവില്പനശാലകളും ഇന്നു മുതലുള്ള ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല.

അതെസമയം മദ്യനയം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഞായറാഴ്ച ഡ്രൈ ഡേ നടപ്പാക്കാനാവില്ലെന്നാണ് ബാറുടമകള്‍ നേരത്തെ വാദിച്ചത്. കേസില്‍ ഹൈക്കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്ന് ഇന്ന് ബാറുകളും മറ്റും അടച്ചിടുന്നത് കോടതിയലക്ഷ്യമാകുമെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ നികുതി സെക്രട്ടറിയെ സമീപിച്ചിരുന്നു. ഇന്ന് ഡ്രൈ ഡേ നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് നികുതി സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും നിയമോപദേശം നല്‍കുകയായിരുന്നു.

ബാറുകള്‍ തുറന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!