പ്രീജ ശ്രീധരന്‍ വിരമിക്കുന്നു

Untitled-1 copyതിരു: അന്തരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ വിരമിക്കുന്നു. ഇക്കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതായി പ്രീജ അറിയിച്ചിരുന്നു.

ദേശീയ ഗെയിംസിന് ശേഷം ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്നും പ്രീജ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയാണ് പ്രീജ ശ്രീധരന്‍. 2010 ല്‍ ഗ്വാന്‍ഷൂ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണവും അയ്യായിരം മീറ്ററില്‍ വെള്ളിയും നേടിയതുമാണ് പ്രീജയുടെ മികച്ച പ്രകടനം.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രീജയ്ക്ക് സാധിച്ചില്ല. അയ്യായിരം മീറ്ററില്‍ എട്ടാം സ്ഥാനത്തെത്താനെ പ്രീജയ്ക്ക് കഴിഞ്ഞൊള്ളു.

വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിഴിക്കണമെന്നും കായിക രംഗത്തിനായി എന്തെങ്കിലും ചെയ്യണമെന്നതുമാണ് തന്റെ ആഗ്രഹമെന്നും പ്രീജ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top