ഏഴുമുതല്‍ കോഴിക്കോട് ബസ് സമരം

Untitled-1 copyകോഴിക്കോട്: പാളയം സ്റ്റാന്‍ഡിലേക്ക് മെഡിക്കല്‍കോളേജ് വഴി സര്‍വീസ് നടത്തുന്നബസ്സുകള്‍ ജയില്‍ റോഡ് വഴി തിരിച്ചുവിടുന്നതിനെതിരെ ഒക്ടോബര്‍ 7 മുതല്‍ ബസ് സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനെസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മുക്കം, കൊടുവള്ളി,താമരശ്ശേരി, നരിക്കുനി, മാവൂര്‍, എടവണ്ണപാറ ഭാഗങ്ങളിലേക്കുള്ള ബസ്സുകളാണ് പണിമുടക്കുന്നത്.

പുതിയ സമയക്രമത്തെ തുടര്‍ന്ന് ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിച്ച് ഉടന്‍തന്നെ തിരിച്ചുപോകേണ്ട അവസ്ഥയാണെന്നും യാത്രക്കാര്‍ക്ക് പുതിയ സ്്റ്റാന്‍ഡിലേക്ക് കൂടുതല്‍ നടക്കേണ്ട സ്ഥിയുമാണ് ഉള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍, പി.ടി.സി അബ്ദുള്‍ഗഫൂര്‍,പി. സുരേഷ് ബാബു തടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top