Section

malabari-logo-mobile

തിരുവനഞ്ചൂരിനെ തടഞ്ഞ എം പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസ്

HIGHLIGHTS : തിരു: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ എം പി ജോയ്‌സ് ജോര്‍ജ്ജ് എംപിയ്‌ക്കെതിരെയും മറ്റ് 25 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തതായി ...

Untitled-1 copyതിരു: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ എം പി ജോയ്‌സ് ജോര്‍ജ്ജ് എംപിയ്‌ക്കെതിരെയും മറ്റ് 25 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. മാമലക്കണ്ടം കുറത്തിക്കുടി റോഡ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസ്. മന്ത്രിയെ എം പി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു.

മാമലക്കണ്ടം കുറത്തിക്കുടി റോഡില്‍ എട്ടുമീറ്റര്‍ പണിത കലുങ്ക് പൊളിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് സ്ഥലത്ത് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഈ സമയത്താണ് മന്ത്രിയെ എംപി ഉള്‍പ്പെടെയുള്ള സംഘം തടഞ്ഞത്. തുടര്‍ന്ന് എംപിയുടെ കാര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തടഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.

sameeksha-malabarinews

കലുങ്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്നും കാട്ടി പൊളിച്ചുകളയുകയും കേസെടുക്കുകയും ചെയ്തത് വനം വകുപ്പായിരുന്നു. തുടര്‍ന്ന് ജോയ്‌സ് ജോര്‍ജ്ജ് നിരാഹാര സമരം നടത്തിയിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന വ്യവസ്ഥയിലായിരുന്നു സമരം അവസാനിപ്പിച്ചത്. പ്രശ്‌ന പരിഹാരത്തിനായാണ് തിരുവഞ്ചൂര്‍ സ്ഥലം സന്ദര്‍ശിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!