ഇന്ന് ബലിപെരുന്നാള്‍

Untitled-1 copyതിരു: ആത്മസമര്‍പ്പണത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ്ഗാഹുകളിലും മസ്ജിദുകളിലും നടന്ന നമസ്‌കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഈദ് ഗാഹുകളില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം ആശംസകള്‍ കൈമാറി.

ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങളുടെ പരിസമാപ്തിയെന്ന നിലയിലാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകന്‍ ഇബ്രാഹിം നബി പുത്രന്‍ ഇസ്മായിലിനെ ദൈവകല്‍പ്പന അനുസരിച്ച് ബലി നല്‍കാന്‍ തയ്യാറായതിനെ അനുസ്മരിച്ചാണ് ബലി കര്‍മ്മം നടക്കുന്നത്. ഇബ്രാഹിമിന്റെ ത്യാഗത്തിന്റെ ഈ ഓര്‍മ പുതുക്കല്‍ ദൈവ മാര്‍ഗത്തില്‍ സ്വന്തം സമര്‍പ്പിക്കുക എന്ന സന്ദേശം വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.

Share news
error: Content is protected !!
Scroll to Top