സൂര്യാഘാത മുന്നറിയിപ്പ് നാലു ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ശരാശരിയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെയായിരിക്കും താപനില ഉയരുക എന്നാണ് അറിയിപ്പ്.

11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ സമിതി നിര്‍ദേശം നല്‍കി.

ഇത്തരത്തില്‍ ചൂട് വര്‍ധിക്കുകയാണെങ്കില്‍ ഉഷ്ണതരംഗത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top