ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ല; തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം;കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യന്ത്രിയാകുകയാണ് തന്റെ ലക്ഷ്യമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കത്തത് അതുകൊണ്ടാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

തന്റെ പ്രവര്‍ത്തനമണ്ഡലം തമിഴ്‌നാട് കേന്ദ്രീകരിച്ചായിരിക്കും. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോഴെന്നും അദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിപാട് ഉണ്ടെന്നും അദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top