തിരൂരില്‍ മോഷ്ടാവ് പിടിയില്‍

തിരൂര്‍: മോഷ്ടാവ് പിടിയിലായി. ആലത്തിയൂര്‍ കറുത്തേടത്ത്പടി ഉണ്ണികൃഷ്ണന്‍(45)ആണ് പിടിയിലായത്.

കഴിഞ്ഞദിവസം ആലത്തിയൂര്‍ തുറയാട്ടുവീട്ടില്‍ അബ്ദുള്ള കുട്ടിയുടെ മകന്‍ ഷാജഹാന്റെ വീട്ടില്‍ പ്രതി മോഷണം ശ്രമം നടത്തിയിരുന്നു. വീട്ടുകാര്‍ ഒച്ച കേട്ട് ഉണര്‍ന്ന സമയത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതെ ദിവസം സമീപത്ത് മറ്റ് രണ്ട് വീടുകളിലും മോഷണശ്രമം നടത്തിയിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ തിരൂര്‍ പോലീസാണ് പ്രതിയെ ശനിയാഴ്ച പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റമാന്‍ഡ് ചെയ്തു. നേരത്തെയും പല മോഷണ കേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Related Articles