സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍-2025; യുവാക്കളെ ആവേശത്തിലാഴ്ത്തി ‘ഡാന്‍സ് കൊച്ചി’

HIGHLIGHTS : Summit of Future-2025; 'Dance Kochi' excites the youth

കൊച്ചി: മലയാളം ഫ്രീ സ്‌റ്റൈല്‍ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കള്‍. റാപ്പര്‍മാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാന്‍ഡ്, റാപ്പര്‍ എം സി മാലാഖ, റാപ്പര്‍ കൊളാപ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത സന്ധ്യ കാണികള്‍ക്ക് പുത്തന്‍ അനുഭവമായി. പനമ്പിള്ളി സെന്‍ട്രല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഡാന്‍സ് കൊച്ചി പരിപാടിയില്‍ നൂറ് കണക്കിന് യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ജയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍-2025ന് മുന്നോടിയായാണ് ‘ഡാന്‍സ് കൊച്ചി’ സംഘടിപ്പിച്ചത്. ഒരാഴ്ച നീളുന്നതാണ് പ്രചാരണ പരിപാടികള്‍.

യുവതലമുറയുടെ സര്‍?ഗാത്മകത വളര്‍ത്തുന്നതിനും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് വിവിധയിടങ്ങളില്‍ ഡാന്‍സ് കൊച്ചി സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവകലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഇത്തരത്തിലുള്ള കൂടുതല്‍ വേദികള്‍ ഒരുക്കാന്‍ ജയിന്‍ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ജയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.

sameeksha-malabarinews

കൊച്ചിയുടെ വിവിധ ഭാ?ഗങ്ങളില്‍ നിന്നും നിരവധി യുവാക്കളാണ് ഡാന്‍സ് കൊച്ചിയുടെ ഭാ?ഗമാകുന്നതിനായി പനമ്പിള്ളി സെന്‍ട്രല്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തിയത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരു യൂണിവേഴ്‌സിറ്റി മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണെന്ന് യുവാക്കള്‍ പ്രതികരിച്ചു. യുവാക്കള്‍ക്കൊപ്പം പ്രായം മറന്ന് നാട്ടുകാരും ഡാന്‍സ് കൊച്ചിയുടെ ഭാ?ഗമാകുന്ന മനോഹര ദൃശ്യങ്ങള്‍ക്കാണ് പനമ്പിള്ളി സാക്ഷ്യം വഹിച്ചത്.

പരിപാടിയോടനുബന്ധിച്ച് സെന്‍ട്രല്‍ പാര്‍ക്കിനു സമീപം വരച്ച ?ഗ്രാഫിറ്റി പെയ്ന്റിങ്ങുകള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകളായ അലന്‍ പാപ്പി, അര്‍ജുന്‍, കോമിക് ആര്‍ട്ടിസ്റ്റുകളുടെ കമ്മ്യൂണിറ്റിയായ ‘ഫാള്‍ ഔട്ട് വേഴ്‌സ്’ എന്നിവരുടെ സംഘമാണ് ?ഗ്രാഫിറ്റി ചെയ്യുന്നത്. ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് അലന്‍ പാപ്പിയുടെ കഥാപാത്രങ്ങള്‍. നാടിന്റെ നടപ്പ് രീതിയെ അട്ടിമറിക്കാന്‍ കഴിവുള്ളവരാണ് തന്റെ കോമിക്കുകളിലെ കഥാപാത്രങ്ങളെന്ന് അലന്‍ പാപ്പി പറഞ്ഞു. വരും ദിവസങ്ങളില്‍ ക്വീന്‍സ് വേ, ഫോര്‍ട്ട് കൊച്ചി, ഇന്‍ഫോ പാര്‍ക്ക്, പനമ്പിള്ളി, എന്നിവിടങ്ങളില്‍ ‘ഡാന്‍സ് കൊച്ചി’യുടെ തുടര്‍ പരിപാടികള്‍ നടക്കും.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ, സ്റ്റുഡന്റ്‌സ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!