തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്കത്തില്‍ ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തിലുള്ള ഒപ്പ് ആര്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെ എന്നുള്ള പരിശോധന ഫലം പുറത്തുവന്നു. വില്‍പ്പത്രത്തിലെ ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം.
പരാതിയെ തുടര്‍ന്ന് കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്‌റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കുകയായിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം ഇന്നലെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഈ ഒപ്പുകളെല്ലാം തന്നെ ബാലകൃഷ്ണപിള്ളയുടേതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇത് കെ ബി ഗണേഷ് കുമാറിന്റെ നിലപാടിന് അനുകൂലമാണെന്നാണ് കണ്ടെത്തല്‍. ഈ തര്‍ക്കത്തിന്റെ പേരിലായിരുന്നു ആദ്യ രണ്ടുവര്‍ഷം കെ ബി ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയത്. സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാറ്റി നിര്‍ത്തിയത്. പിന്നീട് ഘടകക്ഷികളുമായുള്ള ധാരണ ഇടതുമുന്നണി പാലിക്കാന്‍ തയ്യാറായപ്പോഴാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചത്.




