വള്ളിക്കുന്ന്: മലബാറിലെ പ്രശസ്ത ഭഗവതി ക്ഷേത്രമായ അരിയല്ലൂര്‍ അധികാരി കോട്ട ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.
2025 ജനുവരി 20ന് തുടങ്ങുന്ന പരിപാടിയില്‍ 20ന് രാവിലെ 4 30ന് നടതുറക്കല്‍ അഞ്ചുമണിക്ക് ഗണപതിഹോമം 6.30ന് ലളിത സഹസ്രനാമം പാരായണം. വൈകിട്ട് 6 മുതല്‍ 8 30 വരെ കള മെഴുത്തുപാട്ട്. 21ന് രാവിലെ 4 30ന് നട തുറക്കല്‍ അഞ്ചുമണിക്ക് ഗണപതി ഹോമം 6 30ന് ലളിത സഹസ്ര നാമപാരായണം. വൈകിട്ട് 5മണിക്ക് നൃത്ത നൃത്യങ്ങള്‍. 6 30ന് പ്രമുഖ പ്രഭാഷക പ്രിയംവദ ഷണ്മുഖാ നന്ദന്റെ പ്രഭാഷണം
22 ന് ബുധനാഴ്ച 4 30ന് നട തുറക്കല്‍ ,5മണിക്ക് ഗണപതിഹോമം 6 .30ന് ലളിത സഹസ്രനാമ പാരായണം വൈകിട്ട് 5 മണിക്ക് നൃത്ത നൃത്യങ്ങള്‍
23 ന് വ്യാഴാഴ്ച 4 30ന് നട തുറക്കല്‍ അഞ്ചുമണി ഗണപതിഹോമം 6.30ന് ലളിതസഹസ്രനാമ പാരായണം 9 മണിക്ക് കലവറ നിറക്കല്‍. 10 മണിക്ക് കാവു ഉണര്‍ത്തല്‍ വൈകീട്ട് ഏഴുമണിക്ക് നാഗത്തിറ എട്ടുമണിക്ക് ദണ്ഡന്‍ തിറ,
രാത്രി 9 മണിക്ക് വോയിസ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള.
24 ന് നാലുമണിക്ക് നട തുറക്കല്‍ 4.30 അഷ്ടദ്രവ്യഗണപതി ഹോമം 6 മണി. ലളിത സഹസ്രനാമപാരായണം, 11.30ന് മധ്യാഹ്ന പൂജ 12 മണിക്ക് പ്രസാദഊട്ട് രാത്രി 9.30 മുതല്‍ ഗംഭീര ദേശ വരവുകള്‍. നടക്കുമെന്നും ഭാരവാഹകള്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




