Section

malabari-logo-mobile

വേനല്‍ക്കാല പകര്‍ച്ച വ്യാധികള്‍;വിവാഹ വീടുകളിലും ഓഡിറ്റോറിയങ്ങളിലും ജാഗ്രത നിര്‍ദേശം

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഇടയ്ക്കിടെ പെയ്യുന്ന വേനല്‍ മഴയില്‍ പകര്‍ച്ച വ്യാധികള്‍ പടരുവാന്‍ ഇടയാകുമെന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്...

മലപ്പുറം: ജില്ലയില്‍ ഇടയ്ക്കിടെ പെയ്യുന്ന വേനല്‍ മഴയില്‍ പകര്‍ച്ച വ്യാധികള്‍ പടരുവാന്‍ ഇടയാകുമെന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ആരോഗ്യ ബ്ലോക്കുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ ആരോഗ്യ ജാഗ്രതായോഗത്തിലാണ് തീരുമാനം. മഴക്കാല പൂര്‍വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും സമയബന്ധിതമായി പൂര്‍ത്തിയാക്കി വരുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വിവാഹ വീടുകളിലും ഓഡിറ്റോറിയങ്ങളിലും ജാഗ്രത നിര്‍ദേശം

sameeksha-malabarinews

വിവാഹങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന വീടുകളിലും ഓഡിറ്റോറിയങ്ങളിലു ം ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. വിവാഹ സല്‍ക്കാരങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍ കാറ്ററിങ് തൊഴിലാളികളും വീട്ടുകാരും ശ്രദ്ധിക്കണം. യാതൊരു കാരണവശാലും തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്. ചില പ്രദേശങ്ങളില്‍ വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപിത്തം പോലുള്ള രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശാപ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍മാരും തങ്ങളുടെ പ്രദേശത്ത് വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹ സല്‍ക്കാരങ്ങള്‍, നേരത്തെ തന്നെ കണ്ടെത്തി ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരെ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിവാഹം റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ സന്ദര്‍ശിച്ച് ജാഗ്രത നിര്‍ദേശങ്ങള്‍ കൈമാറും.

തലവേദന, ഛര്‍ദ്ദി എന്നിവയോടു കൂടിയ പനിയെ അവഗണിക്കരുത്

ശക്തമായ തലവേദന, ഛര്‍ദ്ദി എന്നീ പ്രാഥമിക ലക്ഷണങ്ങളോടു കൂടിയുള്ള പനി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം. തലച്ചോറിന്റെ പാടയെ(മെനിഞ്ചെറ്റീസ്) പെട്ടെന്ന് ബാധിക്കുന്ന പനിയാണിത്. മാനസിക നിലയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും കൂടുതല്‍ വ്യാപിക്കുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊതുകുകളെ കരുതുക

ഇടവിട്ട് പെയ്യുന്ന മഴയില്‍ കൊതുക് വളരുവാനിടയാകും വിധത്തില്‍ വെള്ളംകെട്ടി നില്‍ക്കാനിടയുള്ള സാഹചര്യമുള്ളതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം. വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്നുറപ്പാക്കണം. ഒഴിഞ്ഞ പാത്രങ്ങള്‍, ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ ഡെങ്കി പരത്തുന്ന കൊതുകുകളുടെ പ്രധാന ഉറവിടങ്ങളാണ്. ഇവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കൊതുക് വളരാന്‍ സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!