Section

malabari-logo-mobile

കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

HIGHLIGHTS : കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19 ാം നമ്പര്‍ ബൂത...

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പത്മിനി, സെലീന , സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ടിക്കാറാം മീണ പറഞ്ഞത്.

പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും 19ാ ം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ടുപേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. രേഖകളെല്ലാം സ്‌റ്റോങ് റൂമിലാണെന്നും അത് പരിശോധിച്ചാല്‍ മാത്രമെ അവിടെ വോട്ട് ചെയ്തിരുന്നോ എന്ന കാര്യം വ്യക്തമാവു എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രീ രണ്ട് തവണ 19ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി.

sameeksha-malabarinews

സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും പഞ്ചായത്ത് അംഗത്വം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ടിക്കാറാം മീണ പറഞ്ഞു. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. വെബ്കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില്‍ സംഭവങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ലായിരുന്നു എന്നും വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഉണ്ടായതെന്നും അദേഹം പറഞ്ഞു.

എന്നാല്‍ കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം കണ്ണൂര്‍ ജില്ലാ സെക്രട്ടരി എം വി ജരാജന്‍ തള്ളുകയും കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍വോട്ടിന്റെതാണെന്നും അവ അടര്‍ത്തിയെടത്തതാണെന്നും നേരത്തെ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!