Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

HIGHLIGHTS : Summer Football Coaching Camp at Parappanangady

പരപ്പനങ്ങാടി :പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് സ്‌കൂള്‍ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടത്താറുള്ള സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പും ഫിസിക്കല്‍ ഫിറ്റ്‌നസ് ക്യാമ്പും 2023 എപ്രില്‍ 5 ന് രാവിലെ 6.30 ന് പരപ്പനങ്ങാടിയില്‍ ആരംഭിക്കും.

ഈ വര്‍ഷം ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി മികച്ച രീതിയിലുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 5 വയസ് മുതല്‍ 14 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മെയ് 25 വരെ പരിശീലനം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

എ.ഐ എഫ് എഫ് ഡി. ലൈസന്‍സ് നേടിയ ഫുട്‌ബോള്‍ പരിശീലകരായ വിബീഷ് വി , ഷെമീര്‍ സി , കൂടാതെ അത് ലറ്റിക് കോച്ച് ഉനൈസ് സി.പി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :- 9446382264,7592965101.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!