എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച സംഭവം: ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് മന്ത്രി വി. അബ്ദുറഹിമാന്‍

ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടന്നുവരികയാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായി മന്ത്രി.

അന്വേഷണം നടത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവൂ. സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് കേന്ദ്ര അന്വേഷണ സംഘത്തിന് എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ മെഡിക്കല്‍കോളേജ് അധികൃതരോടും ഡോക്ടര്‍മാരോടും മന്ത്രി ചോദിച്ചറിഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top