കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഹൃദയങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഭാഷയാണ് ഉര്‍ദു ഡോ. സയ്യിദ് താഖി ആബേദി

ഹൃദയങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഭാഷയാണ് ഉര്‍ദു ഡോ. സയ്യിദ് താഖി ആബേദി

ജാതി മത ദേശഭേദമന്യേ മനുഷ്യഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയാണ് ഉര്‍ദുവെന്ന് പ്രമുഖ നിരൂപകനും പണ്ഡിതനുമായ ഡോ. സയ്യിദ് താഖി അബേദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദു പഠനവകുപ്പ് സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പേര്‍ഷ്യന്‍, അറബിക്, ഹിന്ദി, സംസ്‌കൃതം, യൂറോപ്യന്‍ വാക്കുകളെല്ലാം ഉര്‍ദുവിലുണ്ട്. ആളുകള്‍ സ്നേഹപൂര്‍വമാണ് ഇവയെല്ലാം സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. നകുലന്‍ കണ്ടോത്ത് വളപ്പില്‍ അധ്യക്ഷനായി. ഉര്‍ദു പണ്ഡിതരായ ഡോ. പി. അബ്ദുള്‍ ഗഫാര്‍, എന്‍. മൊയ്തീന്‍ കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. എ.കെ. മുഹമ്മദ് അമന്‍, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. മുഹമ്മദ് റിസ്വാന്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു. അഞ്ചിനാണ് സെമിനാര്‍ സമാപനം. വിവിധ സെഷനുകള്‍ക്ക് ഡോ. സയ്യിദ് സജാദ് ഹുസൈന്‍, എലിസബത്ത് കൂര്യന്‍ മോന, എന്‍. മൊയ്തീന്‍ കുട്ടി മഹ്റൂം, ഡോ. പി. അബ്ദുള്‍ ഗഫാര്‍, ഡോ. ഷക്കീല എം. ഗോരിഖാന്‍, ഡോ. പി.കെ. അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

സെനറ്റ് ഇലക്ഷന്‍ – വോട്ടര്‍ പട്ടിക

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് ഇലക്ഷനുള്ള സര്‍വകലാശാലാ അദ്ധ്യാപക മണ്ഡലത്തിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപക മണ്ഡലത്തിലേക്കുള്ളത് 4-ന് പ്രസിദ്ധീകരിക്കും. പ്രിന്‍സിപ്പല്‍, പ്രൈവറ്റ് കോളേജ് അദ്ധ്യാപക മണ്ഡലം, ലോക്കല്‍ അതോറിറ്റി രജിസ്‌ട്രേഡ് ട്രേഡ് യൂണിയന്‍, ജനറല്‍ കൗണ്‍സില്‍ മണ്ഡലങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് 15-ലേക്ക് മാറ്റി വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടതായും ബാക്കിയുള്ളവ നോട്ടിഫിക്കേഷന്‍ പ്രകാരം 5-ന് പ്രസിദ്ധീകരിക്കുമെന്നും വരണാധികാരി അറിയിച്ചു.

ഇന്റഗ്രേറ്റഡ് പി.ജി. ഓണ്‍ലൈന്‍ ക്ലാസ്

സര്‍വകലാശാലാ കാമ്പസിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് മധ്യവേനലവധിക്കാലത്ത് നടത്താന്‍ നിശ്ചയിച്ച റഗുലര്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു.

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യു.ജി. വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് 30-നകം സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടെന്റര്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠനസാമഗ്രികള്‍ തപാല്‍ വഴി അയച്ചു കൊടുക്കുന്നതിനാവശ്യമായ ബ്രൗണ്‍ പേപ്പര്‍ എത്തിച്ചു നല്‍കുന്നതിനുള്ള ടെന്റര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 18. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407354.

പ്രക്ടിക്കല്‍ പരീക്ഷ

നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ 11, 12, 13 തീയതികളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2022 സേ പരീക്ഷ 17-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 18-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ. എസ് സി. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top