ചപ്പാത്തി കമ്പനിയില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; താനാളൂരില്‍ ഒരാള്‍ക്ക് കുത്തേറ്റു

താനൂര്‍ : താനാളൂരിലെ ചപ്പാത്തി കമ്പനിയിലെ ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കത്തി കുത്തേറ്റു,

പനങ്ങാട്ടൂര്‍ അട്ടത്തോട് സ്വദേശി വമ്പിശ്ശേരി അഫ്‌സല്‍ ( 30 ) യാണ് കുത്തേറ്റത്ത്, ഇയാളെ കോട്ടക്കല്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത് .
പ്രതിയായ ആസ്സാം മോറി ഗാവ് ഫലിയ മാരി നൂര്‍ ഹുസൈന്‍ ( 27 ) നെതാനൂര്‍ പോലീസ് പിടികൂടി,

താനൂര്‍ പോലീസ് ചപ്പാത്തി കടയില്‍നിന്നും തെളിവ് ശേഖരിച്ച് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ്ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top