എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ അക്രമിച്ച സംഭവം: മരണപ്പെട്ട കുട്ടിയുടെ വീട്ടില്‍ മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ട കുട്ടിയുടെ വീട്ടില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി.

കടലുണ്ടി പഞ്ചായത്ത് ഓഫീസിനു സമീപം ഒസാവട്ടത്ത് കുന്നുമ്മല്‍ വീട്ടില്‍ ഷുഹൈബ് സഖാഫിയുടെയും ജസിലയുടെയും രണ്ട് വയസുകാരി മകള്‍ സഹറ ബത്തൂലാണ് അപകടത്തില്‍ മരണപ്പെട്ടത്.

ഉംറക്ക് പോയ കുട്ടിയുടെ പിതാവ് രാത്രിയോട് കൂടിയാണ് സ്ഥലത്ത് എത്തിയത്. മൃതദേഹം ചാലിയം വലിയ ജുമാ മസ്ജിദില്‍ രാത്രി ഖബറടക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top