Section

malabari-logo-mobile

ആത്മഹത്യാശ്രമം ഇനി കുറ്റമല്ല;കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവ്‌

HIGHLIGHTS : ദില്ലി: ആത്മഹത്യാശ്രമം നടത്തുന്നത്‌ കുറ്റകരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക...

suicideദില്ലി: ആത്മഹത്യാശ്രമം നടത്തുന്നത്‌ കുറ്റകരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റി ഒമ്പതാം വകുപ്പാണ്‌ റദ്ദാക്കുന്നത്‌. കേന്ദ്ര ആഭ്യനന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ആണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനം പാര്‍ലിമെന്റില്‍ അറിയിച്ചത്‌.

നിയമകമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ്‌ നടപടിയെന്ന്‌ രാജ്‌നാഥ്‌ സിംഗ്‌ അറിയിച്ചു. ഈ തീരുമാനത്തിന്‌ 18 സംസ്ഥാന സര്‍ക്കാരുകളുടേയും നാല്‌ കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അംഗീകാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആത്മഹത്യാശ്രമം 309 ാം വകുപ്പ്‌ പ്രകാരം ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

sameeksha-malabarinews

ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്‌ മനുഷ്യത്വമില്ലാത്തതാണെന്ന്‌ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!