കോഴിക്കോട്‌ സ്വദേശിയെ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു

Kannur-Central-Jailകോഴിക്കോട്‌: കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമമനുസരിച്ച്‌ കോഴിക്കോട്‌ മാത്തറ സ്വദേശി പഴയേരി വീട്ടില്‍ നിസാറിനെ ജില്ലാ കലക്‌ടര്‍ സി.എ. ലതയുടെ ഉത്തരവ്‌ പ്രകാരം അറസ്റ്റ്‌ ചെയ്‌ത്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന പ്രതിക്കെതിരെ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌.

Share news
error: Content is protected !!
Scroll to Top