
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠനയാത്രകള്‍ക്ക് എല്ലാ കുട്ടിക ള്‍ക്കും പ്രാപ്യമായ രീതിയില്‍ വേണം തുക നിശ്ചയിക്കാനെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. പണം ഇല്ല എന്ന കാ രണത്താല്‍ ഒരു വിദ്യാര്‍ഥിയെ പ്പോലും യാത്രയില്‍ ഉള്‍പ്പെടു ത്താതിരിക്കരുത്.
ഇത്തരത്തില്‍ സൗജന്യമായി ഏതെങ്കിലും കുട്ടി യെ പഠനയാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വിവരം മറ്റു കുട്ടി കള്‍ അറിയാതിരിക്കാന്‍ അധ്യാ പകര്‍ പ്രത്യേകം ശ്രദ്ധിക്കണമെ ന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് പു റത്തിറക്കിയ സര്‍ക്കുലറില്‍ പറ യുന്നു. മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയത്.
പഠനയാത്രയോടൊപ്പം കൂടെ പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാ ത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുത്. സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെ യും ജന്മദിനം പോലുള്ള വ്യക്തി ഗത ആഘോഷങ്ങള്‍ സംഘടി പ്പിക്കാറുണ്ട്. സാമ്പത്തിക ബാ ധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ പരമാവധി ഒഴി വാക്കുകയും നടത്തുന്ന പക്ഷം അതിന്റെ സാമ്പത്തിക ബാധ്യത കട്ടികള്‍ക്കോ രക്ഷിതാക്കള്‍ ക്കോ ഉണ്ടാകാത്തവിധവും ശ്രദ്ധിക്കണം. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള എല്ലാ സ്‌കൂളുകള്‍ ക്കും നിര്‍ദേശം ബാധകമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




