HIGHLIGHTS : Dance program Health Inspector suspended; Secretary to investigate
കൊച്ചി: മൃദംഗനാദം നൃത്തപരിപാടിയൂ മായി ബന്ധപ്പെട്ടുള്ള നടപടിക ളില്‍ വീഴ്ച വരുത്തിയ കൊച്ചി കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ ഷന്‍. കലൂര്‍ 16-ാം സര്‍ക്കിളി ലെ എം എന്‍ നിതയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കോര്‍ പറേഷന്റെ റവന്യൂ, ഹെല്‍ത്ത്, എന്‍ജിനിയറിങ് വിഭാഗങ്ങള്‍ ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പി ക്കാന്‍ സെക്രട്ടറിയെ ചുമതല പ്പെടുത്തിയതായും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.
സാമ്പത്തിക വരുമാനം ലക്ഷ്യ മിട്ടുള്ളതാണ് പരിപാടിയെന്ന ആക്ഷേപമുയര്‍ന്നിട്ടും ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ സംഭവസ്ഥല ത്തെത്തി ഇക്കാര്യം പരിശോധി ക്കുകയോ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തി ല്ല. കൃത്യവിലോപമുണ്ടായതിനാ ലാണ് നടപടി.
കഴിഞ്ഞദിവസം വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോഴാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യങ്ങള്‍ അറി ഞ്ഞത്. സംഘാടകരുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥയാണുണ്ടാ യത്.
സംഘാടകര്‍ പിപിആര്‍ ലൈസന്‍സിനായി കലൂര്‍ ഹെല്‍ത്ത് ഓഫീസിലെ എച്ച്‌ഐ ക്ക് അപേക്ഷ നല്‍കിയിരുന്നു. പണം സ്വീകരിച്ച് പൊതുസ്ഥല ങ്ങളില്‍ പരിപാടി നടത്താന്‍ ഹെല്‍ത്ത് വിഭാഗത്തില്‍നിന്ന് ലഭിക്കുന്നതാണ് പിപിആര്‍ ലൈസന്‍സ്. പണം സ്വീകരിക്കാ തെ പരിപാടി നടത്തുന്നുവെന്ന കാരണത്താല്‍ ഈ അപേക്ഷ നിരസിച്ചെന്നായിരുന്നു എച്ച്‌ഐ യുടെ വിശദീകരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു