HIGHLIGHTS : ലഖ്‌നൗ: മുസ്ലിം വിദ്യാര്‍ത്ഥിയെ മുഖത്തടിപ്പിച്ച സംഭവത്തില്‍ ഉത്തര്‍ പ്രദേശില്‍ അധ്യാപികക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. അധ്യാപിക തൃപ്ത ത്യാഗ...
ലഖ്‌നൗ: മുസ്ലിം വിദ്യാര്‍ത്ഥിയെ മുഖത്തടിപ്പിച്ച സംഭവത്തില്‍ ഉത്തര്‍ പ്രദേശില്‍ അധ്യാപികക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. തൃപ്തയെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.
സമൂഹ മാധ്യമങ്ങളില്‍ കുട്ടിയെ തല്ലുന്ന ദൃശ്യങ്ങള്‍ നീക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് അധ്യാപികക്കെതിരെ പൊലീസില്‍ പരാതി നല്‍കി.


അധ്യാപികയുടെ ഈ ക്രൂരമായ നടപടി വര്‍ഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രചരിച്ച വീഡിയോയില്‍ അധ്യാപിക വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷനും അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു