കുഞ്ഞോണം പൊന്നോണം; ശിശുപരിപാലന കേന്ദ്രത്തിലെ കുട്ടികള്‍ക്കൊപ്പം ഓണമാഘോഷിച്ച് മന്ത്രി വി. അബ്ദുറഹിമാൻ

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മൈലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലൊരുക്കിയ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

‘കുഞ്ഞോണം പൊന്നോണം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രത്തിലെ കുട്ടികളും അവരുടെ പോറ്റമ്മമാരും ഭാരവാഹികളും ജീവനക്കാരും ചേര്‍ന്ന് പൂക്കളവും ഓണക്കളികളും സദ്യവട്ടങ്ങളുമായി ഓണത്തെ വരവേറ്റു. സ്വന്തം കെട്ടിടമുള്‍പ്പടെ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിനായി സാധ്യമായതെല്ലാം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

പത്ത് വയസ് വരെ പ്രായമുള്ള കേന്ദ്രത്തിലെ 21 കുട്ടികള്‍ക്കുള്ള ഓണക്കോടിയും സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. കുട്ടികള്‍ക്കൊപ്പമിരുന്ന് ഓണ സദ്യയും കഴിച്ചാണ് മന്ത്രി മടങ്ങിയത്. ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാജന്‍ അധ്യക്ഷനായി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. ഷാജേഷ് ഭാസ്‌കര്‍, ശിശു ക്ഷേമസമിതി ജില്ലാ സെക്രട്ടറി പി. സതീശന്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സി. സുരേഷ്‌കുമാര്‍, വി. വിനോദ്, പ്രസീത, ദത്തെടുക്കല്‍ കേന്ദ്രം മാനേജര്‍ കെ.പി ശ്രീജിത്ത്, ട്രഷറര്‍ വി.ആര്‍. യശ്പാല്‍ എന്നിവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top