HIGHLIGHTS : The accused who kidnapped the student, locked him in his house and tortured him was arrested
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടിയിലായി. കുണ്ട്‌തോട് സ്വദേശി യു കെ ജുനൈദാണ് (25) പോലീസിന്റെ പിടിയിലായത്. പ്രതിയെ വടകരയ്ക്കടുത്ത് വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ നാദാപുരം ഡി വൈ എസ്പി വി വി ലതീഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് പത്തൊന്‍പതുകാരിയെ കോളജ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജുനൈദിന്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ വ്യാഴാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തും മുന്‍പ് പ്രതി ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു.


അടച്ചിട്ട വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു