ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ.
മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. diomlpm2@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ വീഡിയോ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2. അയക്കുന്നയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ രേഖപ്പെടുത്തണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



