HIGHLIGHTS : Student dies in road accident in Tirur
തിരൂര്‍: പയ്യനങ്ങാടിയില്‍ വാഹനാപകടം.വിദ്യാര്‍ഥി മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് ശേഷം 3 മണിയോടെയാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് ഹര്‍ഷിക്ക് (19) ആണ് മരണപെട്ടത്.
ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ക്കുള്ളില്‍ കുടുങ്ങിയവരെ തിരൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.

ഹര്‍ഷിക്കിന്റെ പിതാവ്: ഹാരിസ്, മാതാവ്: ഫാത്തിമ, സഹോദരന്‍: അമീര്‍.